¡Sorpréndeme!

ഡല്‍ഹി മെട്രോയില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍ | Oneindia Malayalam

2017-11-17 128 Dailymotion

രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനിൽ 25 വയസുകാരിയായ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം. ഡൽഹിയിലെ ഐടിഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികൾ ഇറങ്ങി വരുന്നതിനിടെ യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പെൺകുട്ടിയെ ഇയാൾ കൈയേറ്റം ചെയ്യുകയും ചെയ്തു. മെട്രോ സ്റ്റേഷനിലെ ഗോവണി ഇറങ്ങിവരികയായിരുന്ന വനിതാ മാദ്ധ്യമപ്രവർത്തകയെ എതിരെ വരികയായിരുന്ന അഖിലേഷ് കുമാർ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിച്ച വനിതാ മാദ്ധ്യമപ്രവർത്തക അഖിലേഷ് കുമാറിനെ പിടികൂടാനായി പിന്തുടർന്നെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോലീസ് 5000 പേരെ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം വ്യാഴാഴ്ചയാണ് അഖിലേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി ഐടിഒ മെട്രോ സ്റ്റേഷന് സമീപത്തെ ചേരിനിവാസിയായ അഖിലേഷിനെ, വസതിയിൽ നിന്നാണ് പിടികൂടിയത്.